24.8 C
Kottayam
Monday, May 20, 2024

സാക്ഷാല്‍ ഹൃതിക് റോഷന്‍ പോലും അമ്പരക്കും! കൊവിഡ് രോഗികളെ സന്തോഷിപ്പിക്കാന്‍ നൃത്തം ചെയ്ത് ഡോക്ടര്‍

Must read

ഗുവാഹത്തി: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്തോഷിപ്പിക്കാന്‍ നൃത്തം ചെയ്യുന്ന ഡോക്ടറുടെ വീഡിയോ വൈറലാകുന്നു. പ്രമുഖ ബോളിവുഡ് നടന്‍ ഹൃതിക് റോഷന്‍ നൃത്തം ചെയ്ത് അഭിനയിച്ച ഹിന്ദി സിനിമ വാറിലെ ഗുങ്റൂ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് ഡോക്ടര്‍ ചുവടുവെച്ചത്.

അസമിലെ സില്‍ച്ചര്‍ മെഡിക്കല്‍ കോളജിലാണ് രോഗികളെ സന്തോഷിപ്പിക്കാന്‍ ഡോക്ടര്‍ നൃത്തം ചെയ്തത്. ഇന്‍എന്‍ടി ഡോക്ടര്‍ അരൂപ് സേനാപതിയാണ് പ്രമുഖ സിനിമാ ഗാനത്തിനൊപ്പം ചുവടുവെച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ഡോ സെയ്ദ് ഫൈസാന്‍ അഹമ്മദാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week