കൊച്ചി: യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്യുന്നു. ലൈഫ് മിഷന് ക്രമക്കേടിലാണ് അന്വേഷണം. നേരത്തെ സിബിഐ അന്വേഷണം ഹൈക്കോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ലൈഫ് മിഷന് സിഇഒ യു.വി ജോസിനെതിരായ അന്വേഷണം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു.
എന്നാല്‍ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനും സെന്റ് വെഞ്ചേഴ്സിനുമെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പനെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നത്.
അതേസമയം, സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സും അറിയിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന് ക്രമക്കേടിലെ വിജിലന്‍സ് കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് വിജിലന്‍സ് നിലപാട്. നിര്‍മാണ കരാര്‍ ലഭിച്ചതിലും, എം ശിവശങ്കറുമായുള്ള കൂടിക്കാഴ്ചയിലും വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.