FeaturedHealthInternationalNews

കൊവിഡ് ബാധിതരുടെ എണ്ണം 3.60 കോടി പിന്നിട്ടു; മരണസംഖ്യ 10,54,590

വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.60 കോടിയും പിന്നിട്ട് കുതിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും ഔദ്യോഗികമായി നല്‍കുന്ന കണക്കുകള്‍ പ്രകാരം 3,60,39,692 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 10,54,590 പേരാണ് വൈറസ് ബാധിച്ച മരണത്തിന് കീഴടങ്ങിയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 27,145,433 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍, പെറു, അര്‍ജന്റീന,മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്. ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്, മരിച്ചവരുടെ എണ്ണം ബ്രായ്ക്കറ്റില്‍. അമേരിക്ക-7,722,746(215,822 ), ഇന്ത്യ-6,754,179(104,591), ബ്രസീല്‍-4,970,953(147,571), റഷ്യ-1,237,504 (21,663), കൊളംബിയ-869,808(27,017).

ഫ്രാന്‍സും, ബ്രിട്ടനും, ഇറാനും, ചിലിയും, ഇറാക്കും ഉള്‍പ്പെടെ 13 രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനു മുകളിലാണ്. ഇസ്രയേല്‍, ഉക്രെയിന്‍, കാനഡ, ഇക്വഡോര്‍, നെതര്‍ലന്‍ഡ്‌സ് തുടങ്ങി 17 രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button