തിരുവനന്തപുരം: ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബര്‍ കേസ്. യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാണ് സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മെന്‍സ് റൈറ്റ്‌സ് അസോസിയേഷന്‍ ഭാരവാഹി അഡ്വ. നാഗരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ശ്രീലക്ഷ്മി അറയ്ക്കല്‍ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗീക രീതികളിലേക്കു നയിച്ച് സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതായി പരാതിയില്‍ വ്യക്തമാക്കുന്നു.
ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകള്‍ സംബന്ധിച്ച വിവരങ്ങളും ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയുള്ള എഫ്‌ഐആറാണ് പോലീസ് കോടതിയില്‍ നല്‍കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News