തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു. അനന്താരാഷ്ട്ര വിപണിയിലെ എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്ധന വില വര്‍ധിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസംകൊണ്ട് 95 പൈസയുടെ വര്‍ധനയാണ് കേരളത്തിലുണ്ടായത്. ഇന്നലെ പെട്രോളിന് 14 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് 12 പൈസയും കൂടി.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78 രൂപയും ഡീസലിന് ലിറ്ററിന് 72.57 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രാളിന് 76.64 രൂപയും ഡീസലിന് 71.19 രൂപയുമാണ്. കോഴിക്കോട് ലിറ്ററിന് 76.97 രൂപയും ഡീസല്‍ ലിറ്ററിന് 71.52 രൂപയുമാണ് ഇന്നത്തെ് നിരക്ക്.
കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് എണ്ണവില കുതിച്ചുയരുമന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു. സിബിഎസ് ചാനലിന് നല്കില അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.