24.4 C
Kottayam
Sunday, September 29, 2024

ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ, പീലിനിവര്‍ത്തി നിവര്‍ന്നാടു പെണ്ണേ..ഇത് സദാചാര വാദികൾക്കുള്ളത്.

Must read

കൊച്ചി അശ്ലീല യൂ ട്യൂബറെ കയ്യേറ്റം ചെയ്ത ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും കൂട്ടുകാരുടെയും നടിപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായപ്രകടനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷമാകുന്നത്. എന്നാല്‍ വ്യത്യസ്തമായ പ്രതികണവുമായാണ് രഹ്ന ഫാത്തിമ രംഗത്തെത്തിയിരിയ്ക്കുന്നത്.

സദാചാര വാദികള്‍ക്കുള്ള കവിതയാണ് ആക്ടിവിസ്റ്റുമായ രഹന ഫാത്തിമ പങ്കുവെച്ചിരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് തന്റെ കവിത രഹന ഫാത്തിമ പുറത്ത് വിട്ടിരിയ്ക്കുന്നത്. ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ, പീലിനിവര്‍ത്തി നിവര്‍ന്നാടു പെണ്ണേ എന്ന് തുടങ്ങുന്നതാണ് കവിത.

പോസ്റ്റ് വായിക്കാം…. ‘അഴിഞ്ഞാട്ടം —— ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ,

പീലിനിവര്‍ത്തി നിവര്‍ന്നാടു പെണ്ണേ..
സദാചാരവസ്ത്രമുരിഞ്ഞാടുപെണ്ണേ,
രാവും പകലും നിറഞ്ഞാടു പെണ്ണേ.. നിനക്കു നീമാത്രമെന്നറിഞ്ഞാടു പെണ്ണെ,
മതചട്ടകൂടുകള്‍ തകര്‍ത്താടു പെണ്ണേ..
ആണ്മേല്‍ക്കൊയ്മക്കുമേല്‍ കൂത്താടു പെണ്ണേ,
നിനക്കു നിഷിദ്ധമാം സ്വാതന്ത്ര്യം നുകര്‍ന്നാടു പെണ്ണേ..
നിന്റെ സ്വപ്നങ്ങള്‍ക്കു പരിധിവെക്കാന്‍, ഇവനെയാരു പെണ്ണേ അധികാരപ്പെടുത്തി..
നിന്റെ സ്വാതന്ത്ര്യത്തിനു വേലി തീര്‍ക്കാന്‍,
ഇവനെയാരു പെണ്ണേ പെറ്റുകൂട്ടി..
ആര്‍ത്തവ ദിവസത്തില്‍ അയിത്തം കല്‍പ്പിക്കാന്‍,
ഇവനെയാരു പെണ്ണേ പാലൂട്ടി വളര്‍ത്തി..
സ്ത്രീയെന്നാല്‍ മൂടിവെക്കേണ്ട ലൈംഗീകത മാത്രമെന്നോതാന്‍,
ഇവനെയാരുപെണ്ണേ പിച്ചവെപ്പിച്ചു…
അടുക്കള മാത്ര മല്ലെടി പെണ്ണെ, പുറത്തുമുണ്ടു നിന്റേയും കൂടൊരു ലോകം..
വിഴുപ്പലക്കി തീര്‍ക്കാനുള്ളതല്ലെടി പെണ്ണെ,
നിന്‍ ജന്മം ആസ്വതിക്കാന്‍ കൂടിയാണ്..
യുഗങ്ങളോളം നീ യാതന തിന്നില്ലെടി പെണ്ണേ,
ഇനിയെങ്കിലും നീ നിനക്കായുംകൂടെ ജീവിക്ക്.
അടിമചങ്ങല പൊട്ടിച്ചെറിയെടി പെണ്ണേ,
നവയുഗ പിറവിക്കായ് ഒത്തുചേര് .
– രെഹ്ന ഫാത്തിമ.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week