തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം മനോജിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മനോജ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധ കണ്ടെത്തിയത്.
നേരത്തെ മന്ത്രിമാരായ തോമസ് ഐസക്, വി.എസ് സുനില്‍ കുമാര്‍, ഇ.പി ജയരാജന് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിന്നു. എം.എല്‍.എമാരായ സണ്ണി ജോസഫ്, പുരുഷന് കടലുണ്ടി, റോഷി അഗസ്റ്റിന് എന്നിവര്‍ക്കും കൊവിഡ് ബാധ കണ്ടെത്തിയിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News