വെള്ളം കോരുന്നതിനിടെ ഒമ്പതു വയസുകാരി കാല്‍വഴുതി കിണറ്റില്‍ വീണു; രക്ഷിക്കാന്‍ ചാടിയ അച്ഛനും കിണറ്റില്‍ കുടുങ്ങി

വാളയാര്‍: കിണറില്‍ നിന്നു വെള്ളം കോരുന്നതിനിടെ കയ്യില്‍ നിന്നു വഴുതിപ്പോയ ബക്കറ്റ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഒമ്പത് വയസുകാരി കാല്‍ തെന്നി കണറ്റില്‍ വീണു. ഇത് കണ്ട് കുട്ടിയെ രക്ഷിക്കാന്‍ അച്ഛന്‍ പിന്നാലെ കിണറ്റിലേക്ക് ചാടി കുട്ടിയെ പൊക്കിയെടുത്തു. എന്നാല്‍ കരക്ക് കയറാന്‍ സാധിക്കാതെ ഇരുവരും പത്ത് മിനിറ്റ് കിണറ്റില്‍ കുടുങ്ങി കിടന്നു. പിന്നീട് അഗ്നിരക്ഷാ സേനയെത്തിയാണ് ഒടുവില്‍ അച്ഛനെയും കുട്ടിയെയും കരയ്ക്കെത്തിച്ചത്. അട്ടപ്പള്ള മരിയം വില്ലേജ് റോഡിലാണ് സംഭവം ഉണ്ടായത്. അട്ടപ്പള്ളം മരിയം വില്ലേജ് റോഡില്‍ ഹരീഷും മകള്‍ ദിയയുമാണ് അപകടത്തില്‍പ്പെട്ടത്.

വെള്ളം കോരുന്നതിനിടെ കയ്യില്‍ നിന്നും പോയ ബക്കറ്റ് പിടിക്കാന്‍ ശ്രമിക്കവെ കാല്‍ വഴുതി കുട്ടി 25അടി താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഹരീഷ് ഇറങ്ങി കുട്ടിയെ കൈയ്യില്‍ എടുത്തു. എന്നാല്‍ കിണറിന് പുറത്തെത്തിക്കാനായില്ല. ഇതോടെ കല്‍ പടവില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ് പത്ത് മിനിറ്റുകള്‍ക്കകം അഗ്‌നരക്ഷാ സേന എത്തി ഇരുവരെയും സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News