KeralaNews

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് എൺപതുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി മണികണ്ഠവിലാസത്തിൽ കൃഷ്ണന്‍ നായരാണ് (80) മരിച്ചത്. പനയമുട്ടത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.

ക്ഷീരകര്‍ഷകനായിരുന്ന കൃഷ്ണന്‍ നായര്‍ പാലുമായി സൊസൈറ്റിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. പനയമുട്ടം ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ വാതിലില്‍ കൂടി അകത്തേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്ന് കാല്‍വഴുതി കൃഷ്ണന്‍ നായര്‍ റോഡിലേക്ക് വീഴുകയായിരുന്നു. വാഹനത്തിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിച്ചു.

ചേപ്പിലോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ്. അപകടത്തിനുതൊട്ടുപിന്നാലെ ബസിന്റെ ഡ്രൈവര്‍ ഇറങ്ങിയോടി. പോലീസും നാട്ടുകാരും ചേര്‍ന്ന് കൃഷ്ണന്‍ നായരുടെ ശരീരം ബസിനടിയില്‍ നിന്ന് പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button