ഗുരുഗ്രാം: രാജ്യത്ത് പ്രാണവായു ലഭിക്കാതെ മരിച്ചുവീഴുന്ന സംഭവങ്ങള്‍ തുടരുന്നു. ഹരിയാനയിലെ രണ്ടു ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭിക്കാതെ എട്ട് രോഗികള്‍ കൂടി മരണത്തിന് കീഴടങ്ങി. റെവാരിയിലെ വിരാട് ആശുപത്രിയില്‍ നാല് പേരും ഗുരുഗ്രാമിലെ കതൂരിയ ആശുപത്രിയില്‍ നാല് പേരുമാണ് മരിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് അധികൃതരെ വിവരം അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. ഒരു ദിവസത്തെ ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് നിലവില്‍ 300 സിലിണ്ടറുകള്‍ ആവശ്യമാണെന്നാണ് ആശുപത്രികള്‍ പറയുന്നത്.
നൂറിലേറെ കോവിഡ് രോഗികള്‍ രണ്ടു ആശുപത്രികളിലും ഉണ്ട്. ഇവര്‍ക്ക് പുറമേ ഓക്‌സിജന്‍ ആവശ്യമുള്ള മറ്റ് രോഗികള്‍ കൂടി ചേരുമ്പോള്‍ പ്രതിസന്ധി ഗുരുതരമാകും.