24.1 C
Kottayam
Friday, June 5, 2026
No menu items!

എറണാകുളം ജില്ലയിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Must read

എറണാകുളം:ജില്ലയിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

മെയ് 31 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ആലുവ സ്വദേശിക്കും, ജൂൺ 1ന്‌ അബുദാബി കൊച്ചി വിമാനത്തിലെത്തിയ 57 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശിക്കും, ജൂൺ 11 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള ചെന്നൈ സ്വദേശിക്കും, മെയ് 31 ന് നൈജീരിയ കൊച്ചി വിമാനത്തി ലെത്തിയ 40 വയസ്സുള്ള അഹമ്മദാബാദ് സrദശിക്കും, അതേ വിമാനത്തിലെത്തിയ 23 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിക്കും, 51 വയസ്സുള്ള തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

• ജൂൺ 8 ന് മുംബൈയിൽ നിന്നും ട്രയിൻ മാർഗം കൊച്ചിയിലെത്തിയ 21 വയസ്സുള്ള കടവന്ത്ര സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ കൂടെയെത്തിയ അടുത്ത ബന്ധുക്കളായ 2 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇവർ 3 പേരും മുബൈയിൽ നിന്നും ട്രയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് വന്നവരാണ്.

ഇത് കൂടാതെ ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് വിമാനമാർഗമെത്തിയ 39 വയസ്സുള്ള കണ്ണൂർ സ്വദേശിയും, ഡൽഹിയിൽ നിന്നും ട്രയിൻ മാർഗം കൊച്ചിയിലെത്തിയ 23 വയസ്സുള്ള പാലക്കാട് സ്വദേശിനിയും , ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച മെയ് 30 ന് അബുദാബി കൊച്ചി വിമാനത്തിലെ ത്തിയ 28 വയസ്സുള്ള കോട്ടയം സ്വദേശിയും ജില്ലയിൽ ചികിൽസയിലുണ്ട്.

- Advertisement -

മെയ് 30ന് രോഗം സ്ഥിരീകരിച്ച 56 വയസ്സുള്ള തൃശ്ശൂർ സ്വദേശിയും, ജൂൺ 5ന് രോഗം സ്ഥിരീകരിച്ച 50 വയസ്സുള്ള പെരുമ്പാവൂർ സ്വദേശിയും, ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 35 വയസ്സുള്ള കോഴിക്കോട് സ്വദേശിയും രോഗമുക്തി നേടി.

- Advertisement -

ഇന്ന് 885 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 775 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11656 ആണ്. ഇതിൽ 9788 പേർ വീടുകളിലും, 637 പേർ കോവിഡ് കെയർ സെന്ററുകളിലും, 1231 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week