പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച 74 കാരന് 12 വർഷം കഠിനതടവ്

കോട്ടയം:14വയസ്സുമാത്രം പ്രായമുള്ള അതിജീവിതയെ ലൈംഗികമായി ചൂഷണം ചെയ്ത കോട്ടയം ജില്ലയിൽ നാട്ടകം, മൂലവട്ടം, മാടമ്പ്കാട്ടു ഭാഗത്ത് ചോതിനിവാസ് വീട്ടിൽ എം കെ സോമൻ (74 )എന്നയാളാണ് പ്രതി. പ്രതിക്ക് 12 വർഷം തടവ് ശിക്ഷയും 40,000 രൂപ പിഴയും ചുമത്തി. പിഴ ഒടുക്കാൻ പ്രതി തയ്യാറായില്ലെങ്കിൽ 9 മാസം കൂടുതൽ തടവ് അധികമായി അനുഭവിക്കണം പിഴത്തുക ഈ കേസ്സിലേ അതിജീവിതക്ക് നൽകുവാൻ കോടതി വിധിയിൽ പ്രസ്താവിച്ചു. .
ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് പി.എസ് സൈമ ശിക്ഷ വിധിച്ചത്.

16 സാക്ഷികളും 25 പ്രമാണങ്ങളും കോടതിയിൽ സാക്ഷിയാക്കി. പ്രോസിക്ക്യൂഷനുവേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ P.S മനോജ് ഹാജരായി. പ്രോസിക്ക്യൂഷനെ അഡ്വ. തുഷാരാ പുരുഷൻ അസിസ്റ്റ് ചെയ്തു.

ഈ കേസ്സിന്റെ അന്വേഷണത്തിന് മുഖ്യചുമതല വഹിച്ചിരുന്നത് ചിങ്ങവനം പോലീസ് സബ്ഇൻസ്പെക്ടറായിരുന്ന സജീർ E.M ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News