24.6 C
Kottayam
Friday, June 5, 2026

വിദേശസഹായ സ്വീകരണത്തിലെ ഇരട്ടത്താപ്പ്: കേരളം കേന്ദ്രത്തെ പ്രതിഷേധം അറിയിക്കും

Must read

ന്യൂഡൽഹി: പ്രളയസമയത്ത് കേരളത്തിന് നിഷേധിക്കപ്പെട്ട വിദേശസഹായധനം മഹാരാഷ്ട്രയ്ക്ക് അനുവദിച്ചതിലെ ഇരട്ടത്താപ്പും ഇതിലുള്ള പരിഭവവും കേന്ദ്രത്തെ അറിയിക്കാൻ കേരളം. ചൊവ്വാഴ്ച ഡൽഹിയിലെത്തുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. വയനാടിന് പ്രത്യേക ദുരിതാശ്വാസസഹായം വൈകുന്നതടക്കമുള്ള മറ്റുവിഷയങ്ങളും മന്ത്രി ഉന്നയിക്കും.

2010-ലെ വിദേശസംഭാവനാ നിയന്ത്രണനിയമപ്രകാരം മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് അനുമതി ലഭ്യമായതിനാലാണ് അവർക്ക് വിദേശ സഹായധനം നേടാനായതെന്നാണ് വിശദീകരണം. എന്നാൽ, ഈ സാങ്കേതികത്വം പറയാതെയാണ് 2018-ൽ കേരളത്തിന് അനുമതി നിഷേധിച്ചത്.

എഫ്‌സിആർഎയ്ക്കുകീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുമാത്രമേ വിദേശസംഭാവനകൾ സ്വീകരിക്കാനാവൂ. എഫ്‌സിആർഎ അനുമതിക്കുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷൻ നേടിയെടുത്തത്. കേരളത്തിന് അന്ന് അത്തരത്തിൽ ആലോചിക്കാൻ സാവകാശമില്ലായിരുന്നു. അനുമതി നൽകേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്.

- Advertisement -

രാജ്യങ്ങൾ തമ്മിലല്ലാതെ വിദേശസഹായധന ഇടപാടുകൾ പറ്റില്ലെന്നാണ് 2018-ൽ കേന്ദ്രം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനത്തിനുമാത്രമായി നേരിട്ട് വിദേശസഹായധനം കൈപ്പറ്റാനാവില്ലെന്നായിരുന്നു വാദം.

- Advertisement -

കേരളത്തിന് അനുമതി നിഷേധിച്ചതിനുപിന്നാലെ, വിദേശസഹായ വാഗ്ദാനങ്ങളെ നന്ദിപൂർവം നിരസിക്കണമെന്ന് നിർദേശിച്ച് വിദേശത്തെ ഇന്ത്യൻ എംബസികൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തെഴുതിയിരുന്നു.

2004-ലെ യുപിഎ സർക്കാരാണ് ദുരന്തം നേരിടാൻ വിദേശസഹായം വാങ്ങേണ്ടെന്ന നിലപാട് ആദ്യമെടുത്തത്. സുനാമി സമയത്ത് വിദേശരാജ്യങ്ങളുടെ സഹായം യുപിഎ സർക്കാർ നിരസിച്ചു. ഇന്ത്യ ഈ അവസ്ഥയെ സ്വയം നേരിടുമെന്നും സഹായം ആവശ്യമെങ്കിൽമാത്രം സ്വീകരിക്കുമെന്നുമാണ് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് വ്യക്തമാക്കിയത്. ഇതിനുശേഷം കശ്മീർ വെള്ളപ്പൊക്കം, 2013-ലെ ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ എന്നിവയെ നേരിടുന്നതിനും വിദേശസഹായം ഇന്ത്യ സ്വീകരിച്ചില്ല. ഇതാണ് കേരളത്തോട് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ അടിസ്ഥാനസൗകര്യ നിക്ഷേപനിധിയായ കിഫ്ബിക്കും ഇതേ പരിമിതിയുണ്ട്. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് ആദ്യവർഷം ലണ്ടനിൽ മസാലബോണ്ട്‌ ഇറക്കിയത്. പിന്നീടത് സാധിച്ചില്ല.

ന്യൂഡൽഹി: കേരളത്തിന് നിഷേധിച്ച അനുമതി മഹാരാഷ്ട്രയ്ക്ക് നൽകിയ കേന്ദ്രസർക്കാർ സ്വജനപക്ഷപാതം കാണിക്കുകയാണെന്ന് കെ.കെ. ശൈലജ എംഎൽഎ പറഞ്ഞു. വയനാട്ടിലും സമാന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും. ശൈലജ കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week