KeralaNews

100 പേരിൽ 50 രോഗികൾ,സംസ്ഥാനത്ത് 50%-ന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 72 പഞ്ചായത്തുകൾ

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചാൽ നേരിയ കുറവ് ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ മൂന്നു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 26.5 ആണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്.

സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള 72 പഞ്ചായത്തുകൾ ഉണ്ട്. 300ൽ അധികം പഞ്ചായത്തുകളിൽ 30 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. 500 മുതൽ 2000 വരെ ആക്ടീവ് കേസ് ലോഡുള്ള 57 പഞ്ചായത്തുകളുണ്ട്. എറണാകുളം ജില്ലയിൽ 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള 19 പഞ്ചായത്തുകളാണുള്ളത്.

കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നുതന്നെ തുടരുകയാണ്. ഈ ജില്ലകളിൽ കൂടുതൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. മറ്റു ജില്ലകളിൽ രോഗനിരക്ക് പതുക്കെ കുറഞ്ഞുവരുന്നുണ്ട്.

മേയ് 15 വരെയുള്ള സമയത്ത് സംസ്ഥാനത്ത് 450 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായി വരും എന്നാണ് കണക്കാക്കുന്നത്. ഓക്സിജൻ വേസ്റ്റേജ് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ മൂന്ന് ഓക്സിജൻ പ്ലാന്റുകൾ കൂടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button