3000 രൂപ പെന്‍ഷനായി കസേരത്താങ്ങില്‍ 70-കാരി നടന്നത് കിലോമീറ്ററുകൾ; കരളലിയിക്കുന്ന വീഡിയോ

ഭുവനേശ്വര്‍: വാര്‍ധക്യ പെന്‍ഷന്‍ കൈപ്പറ്റുന്നതിന് നഗ്നപാദയായി കിലോമീറ്ററുകളോളം നടന്ന് എഴുപതുകാരി. ഒഡീഷയില്‍ നിന്നാണ് കരളലിയിക്കുന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

റോഡിലൂടെ ഒടിഞ്ഞ കസേരയും പിടിച്ച് കഷ്ടപ്പെട്ട് നടക്കുന്ന സൂര്യ ഹരിജന്‍ എന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഏപ്രില്‍ 17-ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വളരെ പ്രയാസപ്പെട്ട് ബാങ്കിലെത്തിയെങ്കിലും വയോധികയ്ക്ക് പണം ലഭിക്കുന്നതിന് തടസ്സങ്ങള്‍ നേരിട്ടു. അവരുടെ വിലരടയാളം ബാങ്ക് മാതൃകയുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇതുസംബന്ധിച്ച് ബാങ്ക് നല്‍കുന്ന വിശദീകരണം. അവരുടെ വിരലുകള്‍ക്ക് പൊട്ടലുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ബാങ്ക് മാനേജര്‍ അറിയിച്ചു. 3000 രൂപ അവര്‍ക്ക് നേരിട്ട് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയോധികയുടെ മൂത്ത മകന്‍ മറ്റൊരു സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളിയായി ജോലിചെയ്യുകയാണ്. കന്നുകാലികളെ മേയ്ച്ച് ഉപജീവനം കണ്ടെത്തുന്ന ഇളയ മകന്റെയൊപ്പം ചെറിയൊരു കുടിലിലാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ക്ക് സ്വന്തമായി ഭൂമിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News