വിമാനയാത്രക്കിടെ ഹൃദയാഘാതം; ഏഴു വയസുകാരി മരിച്ചു

നാഗ്പുര്‍: വിമാനയാത്രക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഏഴു വയസുകാരി മരിച്ചു. ലക്‌നോ-മുംബൈ ഗോഎയര്‍ വിമാനത്തിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആയുഷി പന്‍വാസി പ്രജാപതിയാണ് മരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയും പിതാവും മുംബൈയിലേക്കു പോകുകയായിരുന്നു.

കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം നാഗ്പുര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ ആന്തരാവയങ്ങള്‍ വിദഗ്ധ പരിശോധനക്കായി അയച്ചു. കുട്ടിക്ക് വിരള്‍ച്ച രോഗമുണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. വിമാനയാത്രക്ക് മുമ്പ് രോഗവിവരം പിതാവ് വെളിപ്പെടുത്തിയിരുന്നില്ല.

ഹീമോഗ്ലോബിന്റെ അളവ് എട്ടുമുതല്‍ പത്തുഗ്രാം വരെ കുറവാണെങ്കില്‍ വിമാനയാത്ര അനുവദനീയമല്ല. എന്നാല്‍ കുട്ടിക്ക് 2.5 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചികിത്സക്കായി മുംബൈയിലെ ആശുപത്രിക്ക് പോകാനായാണ് ഇരുവരും വിമാനയാത്ര തെരഞ്ഞെടുത്തതെന്നും അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News