കൊല്‍ക്കത്ത: സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു. നാല് അഗ്‌നിശമന സേന ഉദ്യോഗസ്ഥരും രണ്ട് പോലീസുകാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും അധിതൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സ്ട്രാന്റ് റോഡിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമായി. കെട്ടിടം തണുപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി സുജിത്ത് ബോസ് പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ജോലിയും നല്‍കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News