Featuredhome bannerHome-bannerKeralaNews

നെഹ്റു ട്രോഫി: ജലരാജാവായി മഹാദേവികാട് കാട്ടിൽ തെക്കേതിൽ

ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാട്ടില്‍ തെക്കേതിലിന്. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്‍ നേടി.

20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് റിട്ട. അഡ്മിറൽ ഡി.കെ. ജോഷി മുഖ്യാഥിതിയായിരുന്നു. ജലരാജാവിനെ കണ്ടെത്താനുള്ള മത്സരം ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്.

ഹീറ്റ്സുകളിൽ മികച്ച സമയം കുറിച്ച നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിക്കുക. ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കെതിൽ എന്നീ വള്ളങ്ങളാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. 20 ചുണ്ടൻ വള്ളങ്ങളായിരുന്നു ആകെ മത്സരിക്കാനുണ്ടായിരുന്നത്.

നിരവധി പേരാണ് വള്ളംകളി കാണാനായി എത്തിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന നെഹ്റു ട്രോഫി വള്ളംകളിയെ ആവേശത്തോടെയാണ് ജനം എറ്റെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button