27.5 C
Kottayam
Sunday, June 7, 2026

മുണ്ട് മടക്കികുത്തി കിടിലൻ ഡാൻസ് വീഡിയോയുമായി ഭാവന, ഏറ്റെടുത്ത് ആരാധകർ

Must read

കൊച്ചി:ലയാളികളുടെ പ്രിയതാരമാണ് നടി ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാസ്വാദകരുടെ മനസ്സിൽ ഇടം നേടിയ താരം ഇന്ന്, തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയാണ്. മലാളത്തിലൂടെ ആണ് സിനിമാരങ്ങേറ്റം നടന്നതെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിൽ ഭാവന സജീവമാണ്. ഇൻസ്റ്റാ​ഗ്രാമിൽ സജീവമായ ചുരുക്കം ചില നടിമാരിൽ ഒരാളായ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു രകസരമായൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. 

മുണ്ട് മടക്കികുത്തി കൂട്ടുകാരികൾക്കൊപ്പമുള്ള കിടിലൻ ഡാൻസ് വീഡിയോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. 1993ൽ മമ്മൂട്ടി നായകനായി എത്തിയ സൈന്യത്തിലെ ഹിറ്റ് പാട്ടിനൊപ്പമാണ് ഭാവനയുടെയും സംഘത്തിന്റെയും നൃത്തം. ശില്പ ബാല, മൃദുല മുരളി, ഷഫ്ന എന്നിവരാണ് ഭാവനയ്ക്ക് ഒപ്പം റിൽസിൽ ഉള്ളത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു. 

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ധീനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ റുഷ്‍ദി ആണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 

- Advertisement -

- Advertisement -

ഭദ്രൻ സംവിധാനം ചെയ്യുന്ന സിനിമയിലും ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

Popular this week