ന്യൂയോര്‍ക്ക്: ആറായിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റിന് കോടികളുടെ പിഴ. 7.3 കോടി ഡോളറാണ് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. ലോസ് ആഞ്ചല്‍സ്, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് ജെയിംസ് ഹീപ്‌സിനെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്.
35 വര്‍ഷത്തിനിടെ ആറായിരത്തോളം സ്ത്രീകളെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. കേസില്‍ തിങ്കളാഴ്ച കോടതി അന്തിമ വിധി പ്രഖ്യാപിക്കുകയായിരുന്നു. നിരവധി സ്ത്രീകളാണ് പ്രതിയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന യു.സി.എല്‍.എയിലെ ഉദ്യോഗസ്ഥ ജീവിതത്തിനിടെ പ്രതിയായ ജെയിംസ് രോഗികളെയാണ് പീഡനത്തിന് വിധേയമാക്കിയത്. ഹീപ്‌സിനെതിരെ 100 ലധികം രോഗികള്‍ ആരോപണം ഉന്നയിക്കുകയും നിയമനടപടിയുമായി മുന്നോട്ടുപോകുകയും ചെയ്തിരുന്നു. 64 കാരനായ ഹീപ്‌സ് നിലവില്‍ 21 ക്രിമിനല്‍ കേസുകളാണ് നേരിടുന്നത്.