25.6 C
Kottayam
Thursday, June 4, 2026

ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ഇത്രയധികം എഴുതാനും പഠിക്കാനും തരുന്നത്..? പ്രധാനമന്ത്രിക്ക് പരാതിയുമായി ആറുവയസുകാരി; വീഡിയോ വൈറല്‍

Must read

ചെറിയ കുട്ടികള്‍ക്ക് ടീച്ചര്‍മാരും സാറന്മാരും എന്തിനാണ് ഇത്രയധികം എഴുതാനും പഠിക്കാനും തരുന്നത്? ഇത് പ്രധാനമന്ത്രിയോട് ആറുവയസുകാരി ചോദിക്കുന്ന ചോദ്യമാണ്. കാശ്മീരി പെണ്‍കുട്ടിയുടേതാണ് പരാതി.

ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആറുവയസുകാരി പഠനഭാരം കൂടുതലാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. അതീവഗൗരവത്തിലാണ് കുഞ്ഞിന്റെ വാക്കുകള്‍. പ്രധാനമന്ത്രിയ്ക്ക് വന്ദനം പറഞ്ഞും താനൊരു ആറു വയസ്സുകാരി പെണ്‍കുട്ടിയാണെന്ന് പരിചയപ്പെടുത്തിയുമാണ് സംസാരം ആരംഭിക്കുന്നത്.

വീഡിയോ വൈറലായതോടെ, ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ജനറല്‍ മനോജ് സിന്‍ഹ നിഷ്‌കളങ്കമായ പരാതിയില്‍ പ്രതികരിച്ച് രംഗത്തെത്തി. കുഞ്ഞിന്റെ വീഡിയോ ഷെയര്‍ ചെയ്തതിനോടൊപ്പം കുട്ടികളുടെ പഠനഭാരം കുറയ്ക്കാനുള്ള പദ്ധതി 48 മണിക്കൂറിനുള്ളില്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് അദ്ദേഹം നിര്‍ദേശം നല്‍കി.

- Advertisement -

കുട്ടിയുടെ വാക്കുകള്‍;

- Advertisement -

‘സൂം ക്ലാസ്സുകളെ കുറിച്ച് ഞാന്‍ അങ്ങയോട് പറയാം. ആറ് വയസ് പ്രായമുള്ളവര്‍, അതായത് ചെറിയ കുട്ടികള്‍- അവര്‍ക്കെന്തിനാണ് ടീച്ചര്‍മാരും സാറന്മാരും ഇത്രയും പഠിക്കാനും എഴുതാനും തരുന്നത്? എനിക്ക് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ക്ലാസ് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുന്നത്.

ഇംഗ്ലീഷ്, കണക്ക്, പിന്നെ ഉറുദു, ഇ.വി.എസ്. പിന്നെ കമ്പ്യൂട്ടറും. ആറിലും ഏഴിലും പഠിക്കുന്ന വലിയ കുട്ടികള്‍ക്കാണ് ഇത്രയധികം പണി കൊടുക്കേണ്ടത്.’ തുടര്‍ന്ന് ഒരു നെടുവീര്‍പ്പ്. ‘എന്തു ചെയ്യാനാ, കുഴപ്പമില്ല, ഗുഡ് ബൈ മോദി സാബ്’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

Popular this week