News
ക്ലബ്ബ്ഹൗസില്‍ മലയാളികളുടെ തള്ളിക്കയറ്റം; ട്രെന്റിംഗ് ആയതോടെ ആപ്പ് ‘ആപ്പിലായി’
മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ താരമായി മാറിയിരിക്കുകയാണ് ക്ലബ്ഹൗസ്. അതേസമയം ട്രെന്റിംഗ് ആയതോടെ ആപ്പ് ഇപ്പോള്‍ ആപ്പിലായിരിക്കുകയാണ്. ക്ലബ്ഹൗസിനെപ്പറ്റി ചര്‍ച്ച ആയതോടെ ആപ്പില്‍ മലയാളികളുടെ തള്ളിക്കയറ്റമാണിപ്പോള്‍. ഇതോടെ ആപ്പിന്റെ ചില പ്രവര്‍ത്തനങ്ങള്‍ തകരാറിലായിരിക്കുകയാണ്.
ആപ്പിനെപ്പറ്റി വ്യാപക പ്രചരണമാരംഭിച്ചതോടെ കൂട്ടത്തോടെ മലയാളികള്‍ ക്ലബ്ബ് ഹൗസില്‍ ചേരുകയും ചര്‍ച്ചകള്‍ക്കായി നിരവധി റൂമുകള്‍ തുറക്കുകയും ചെയ്തു. ഇതോടെയാണ് പല പ്രശ്‌നങ്ങളും ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ പലര്‍ക്കും അനുഭവപ്പെട്ടത്.
സംസാരിക്കുന്നതിനിടയ്ക്ക് തനിയെ പുറത്താവുക കൂടാതെ മ്യൂട്ട് ആവുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് നേരിട്ടത്. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ നേരിടാന്‍ കാരണം ജനപ്രീതി കുത്തനെ ഉയര്‍ന്ന ട്രാഫിക്കായിരിക്കാമെന്നാണ് വിലയിരുത്തല്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News