24.9 C
Kottayam
Wednesday, May 22, 2024

നീണ്ട 25 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ അമ്മയായ സന്തോഷത്തില്‍ 58കാരി ഷീല

Must read

മൂവാറ്റുപുഴ: നീണ്ട 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് 58കാരിയായ ഷീല. ഷീലയുടെ ഭര്‍ത്താവിന്റെയും കാല്‍ നൂറ്റാണ്ടത്തെ കാത്തിരിപ്പിനാണ് മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ തിരശീല വീണത്. കാത്തിരിക്കുകയായിരുന്നു.

ഫിഷറീസ് ഡിപ്പാര്‍ട്മെന്റില്‍ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ഷീലയും കോളജ് പ്രഫസറായി വിരമിച്ച ബാലുവും ഒരു കുഞ്ഞിക്കാല്‍ കാണുന്നതിന് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയിരുന്നു. നിരവധി ചികിത്സകള്‍ നടത്തി. എന്നാല്‍ കാര്യമുണ്ടായില്ല. എന്നാല്‍ നിരാശരായി പ്രതീക്ഷ അവസാനിപ്പിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ബന്ധുകൂടിയായ ഡോ. സബൈന്‍ ശിവദാസിന്റെ അടുക്കല്‍ ചികിത്സയ്ക്കായി എത്തി.

മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ സിസേറിയനിലൂടെ ഷീല പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ലോക്ഡൗണ്‍ മൂലം പ്രസവശേഷവും ആശുപത്രിയില്‍ തന്നെ കഴിയുകയാണ് ഇവര്‍. മാതൃദിനമായ ഇന്നലെ ആശുപത്രി ജീവനക്കാര്‍ മധുരവും പലഹാരങ്ങള്‍ നല്‍കി ഷീലയെ ആദരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week