EntertainmentNationalNews
ലോക്ക് ഡൗണ്‍ ലംഘനം; നടി പൂനം പാണ്ഡെക്കെതിരെ കേസെടുത്തു
മുംബൈ: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ പോലീസ് കേസെടുത്തു. മുംബൈ മറൈന്‍ ഡ്രൈവ് പോലീസാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന വ്യക്തിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അനാവശ്യമായി മറൈന്‍ ഡ്രൈവിലൂടെ താരം കാറില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഐപിസിയുടെ 269, 188 എന്നീ വകുപ്പുകള്‍ പ്രകാരമാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന സാം അഹ്മദ് ബോംബെ (46) എന്ന വ്യക്തിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ്.
അതേസമയം മഹാരാഷ്ട്രയില്‍ സ്ഥിതി രൂക്ഷമാണ്. 779 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 20,228 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ അന്‍പത് ശതമാനവും മുംബൈയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News