28.9 C
Kottayam
Friday, May 3, 2024

കൊട്ടാരക്കരയില്‍ എട്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 56കാരന്‍ പിടിയില്‍

Must read

കൊല്ലം: കൊട്ടാരക്കരയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി അക്രമിക്കാന്‍ ശ്രമിച്ച 56കാരന്‍ അറസ്റ്റില്‍. ചക്കുവരയ്ക്കല്‍ സ്വദേശി തുളസീധരന്‍ പിള്ളയാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടില്‍ വയറിംഗ് ജോലിക്ക് എത്തിയതായിരുന്നു പ്രതി.

വീട്ടില്‍ ജോലിക്ക് എത്തിയ തുളസീധരന്‍ പിള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ ആളില്ലാതിരുന്ന സയത്താണ് സംഭവം നടന്നത്. മാതാപിതാക്കളോട് കുട്ടി വിവരം പറഞ്ഞതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. കുന്നിക്കോട് പോലീസ് കേസ് രജിസ്റ്റര്‍ തെയ്ത് പ്രതിയെ അറസ്റ്റു ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week