KeralaNews

മലപ്പുറത്ത് അഗ്‌നിശമന സേനാംഗത്തിന് കൊവിഡ്; 50ഓളം ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

മലപ്പുറം: മലപ്പുറത്ത് അഗ്‌നിശമന സേനാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സഹാചര്യത്തില്‍ 50 ഓളം അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. ഇന്നലെ പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനിലെ ഒരു അഗ്‌നിശമന സേനാംഗത്തിന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 സ്ഥിരീകരിച്ചത്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ആരില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്ന് വ്യക്തമായിട്ടില്ല.

ഈ സാഹചര്യത്തിലാണ് പെരിന്തല്‍മണ്ണ ഫയര്‍ ഓഫീസിലെ 37 ജീവനക്കാരും മറ്റും മറ്റു അഗ്‌നിശമന ഓഫീസുകളിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാക്കിയത്. ഇന്നലെ മാത്രം മലപ്പുറത്ത് മൂന്ന് പേര്‍ക്ക് ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker