32.8 C
Kottayam
Friday, May 3, 2024

കര്‍ണാടകയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം

Must read

ബംഗളൂരു: കര്‍ണാടകയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചയോടെ ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരിന് സമീപമാണ് അപകടം നടന്നത്. മൂന്നു കുട്ടികളും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ഹിജാപുരില്‍ നിന്നു ബംഗളൂരുവിലേക്കു വരികയായിരുന്നു ബസ്. 32 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എഞ്ചിന്‍ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week