24.6 C
Kottayam
Monday, May 20, 2024

പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 53 ആയി

Must read

മൂന്നാര്‍: ദുരന്തം നടന്ന് ആറാം ദിനവും പെട്ടിമുടിയില്‍ തെരച്ചില്‍ ആരംഭിച്ചു. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരുടെ മൃതദേഹം കൂടിയാണ് കണ്ടെത്താനുള്ളത്. പല ടീമുകളായി തിരിഞ്ഞ് പെട്ടിമുടിയാറിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്.

57 പേരടങ്ങുന്ന 2 എന്‍ഡിആര്‍എഫ് ടീമും, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവന്‍ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയര്‍മാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

കേരള ആംഡ് പോലീസിന്റെ 50 അംഗങ്ങളും, ലോക്കല്‍ പോലീസിന്റെ 25 അംഗങ്ങളും, ദ്രുതകര്‍മ്മ സേനയുടെ 100 അംഗങ്ങളും, സ്പെഷ്യല്‍ ബ്രാഞ്ചിന്റെ 3 അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ 3 അംഗങ്ങളും, വാര്‍ത്താ വിനിമയ വിഭാഗത്തിന്റെ 9 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം രക്ഷാദൗത്യം തുടരുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week