ഇടുക്കി ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കി: ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

1. കോടിക്കുളം സ്വദേശി (32). സമ്പര്‍ക്കം. ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം വന്നത്. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

2. ജൂലൈ ഒന്നിന് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ അടിമാലി സ്വദേശി(26). കൊച്ചിയില്‍ നിന്നും മുട്ടത്തിന് ടാക്‌സിയിലെത്തി. മുട്ടത്ത് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

3.ജൂണ്‍ 28 ന് ദോഹയില്‍ നിന്നും കൊച്ചിയിലെത്തിയ തൊടുപുഴ സ്വദേശി (32). കൊച്ചിയില്‍ നിന്നും സ്വന്തം കാറില്‍ തൊടുപുഴയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

4. ജൂലൈ നാലിന് ദുബായിയില്‍ നിന്നും കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (26). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ ഏലപ്പാറയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News