25.6 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ 10 പേര്‍ക്കു കൂടി കൊവിഡ്

Must read

കോട്ടയം: ജില്ലയില്‍ പത്തു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും രണ്ടു പേര്‍ ചെന്നൈയില്‍നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇതില്‍ രണ്ടു പേര്‍ പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മണര്‍കാട് മാലം സ്വദേശിയായ ഡോക്ടറുടെ സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്ന ബന്ധുക്കളാണ്. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ 12 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ രോഗം ബാധിച്ചത്.

ജില്ലയില്‍ 12 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 141 പേരാണ് ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളത്.

മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-34, കോട്ടയം ജനറല്‍ ആശുപത്രി-32, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -24, അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-24, പാലാ ജനറല്‍ ആശുപത്രി- 23, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

- Advertisement -

രോഗം സ്ഥിരീകരിച്ചവര്‍
——
സമ്പര്‍ക്കത്തിലൂടെ ബാധിച്ചവര്‍
——-

- Advertisement -

1 പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മണര്‍കാട് മാലം സ്വദേശിയായ ഡോക്ടറുടെ ഭാര്യാ സഹോദരന്റെ മകന്‍(6). കാരാപ്പുഴ സ്വദേശിയായ കുട്ടിയുടെ പിതാവിന് നേരത്തെ രോഗം ബാധിച്ചിരുന്നു.

2. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മണര്‍കാട് മാലം സ്വദേശിയായ ഡോക്ടറുടെ ഭാര്യാപിതാവ് (75) . എഴുമാന്തുരുത്ത് സ്വദേശിയാണ്. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും നേരത്തെ രോഗം ബാധിച്ചിരുന്നു.

3. പാലാ മുനിസിപ്പാലിറ്റി ജീവനക്കാരനായ തിരുവാര്‍പ്പ് സ്വദേശി(27). പാലായിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ ജൂണ്‍ 17 വരെ നോഡല്‍ ഓഫീസര്‍ ആയി ജോലി ചെയ്തിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

- Advertisement -

വിദേശത്തുനിന്ന് എത്തിയവര്‍
——-
4 . ദുബായില്‍നിന്ന് ജൂണ്‍ 30ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന രാമപുരം ഏഴാച്ചേരി സ്വദേശിനി (42). വിദേശത്തു വച്ച് നടത്തിയ റാപിഡ് ടെസ്റ്റ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

5 സൗദി അറബ്യയില്‍നിന്ന് ജൂലൈ മൂന്നിന് എത്തി പാലായിലെ നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കിടങ്ങൂര്‍ സ്വദേശി (30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

6 ഖത്തറില്‍നിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി (39). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

7. ദുബായില്‍നിന്ന് ജൂലൈ രണ്ടിന് എത്തി കുമരകത്തെ നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി (30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

8. ദുബായില്‍നിന്ന് ജൂണ്‍ 29ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വെള്ളൂര്‍ സ്വദേശി (30). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. മെയ് 19ന് ദുബായില്‍ വച്ച് രോഗം സ്ഥിരീകരിച്ചിരുന്നു. പത്തു ദിവസം ക്വാറന്റയിനില്‍ കഴിഞ്ഞശേഷം ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ചെന്നൈയില്‍നിന്ന് എത്തിയവര്‍
——
9 ചെന്നൈയില്‍നിന്ന് ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശി (35). റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനാണ്. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

10. ചെന്നൈയില്‍ നിന്ന് ജൂലൈ 2 നു എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കൂരോപ്പട കോത്തല സ്വദേശി (14). രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

രോഗമുക്തരായവര്‍
——
1. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച വേളൂര്‍ സ്വദേശി (34)

2. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച ഇത്തിത്താനം സ്വദേശി (34)

3. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് ആനിക്കാട് സ്വദേശി (34)

4. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച കങ്ങഴ സ്വദേശി (46 )

5. ഡല്‍ഹിയില്‍നിന്ന് എത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച വാകത്താനം സ്വദേശിനി (29)

6. ഷാര്‍ജയില്‍നിന്ന് എത്തി ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (27)

7. മുംബൈയില്‍ നിന്ന് എത്തി ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (12 )

8. മുംബൈയില്‍ നിന്ന് എത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനി (62)

9. ഡല്‍ഹിയില്‍ നിന്ന് എത്തി ജൂലൈ അഞ്ചിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശി (40)

10. രോഗമുക്തനായ എരുമേലി സ്വദേശിയുടെ ഭാര്യ (36)

11. രോഗമുക്തരായ എരുമേലി സ്വദേശികളുടെ മകള്‍(3)

12. മധ്യപ്രദേശില്‍ നിന്ന് എത്തി ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച അയര്‍ക്കുന്നം സ്വദേശി (32)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week