തേനിയില്‍ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി

തേനി: തേനി രാസിങ്കപുരത്ത് കാട്ടുതീയില്‍പ്പെട്ട് മരണമടഞ്ഞവരുടെ എണ്ണം നാലായി. ചികത്സിയിലുണ്ടായിരുന്ന രണ്ട് പേര്‍ ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ നാലായത്. മൂന്ന് വയസുളള കുഞ്ഞും അമ്മയും ഇന്നലെ സംഭവ സ്ഥലത്തുവച്ച് മരിച്ചിരുന്നു. പൂപ്പാറയില്‍ നിന്ന് ജോലി കഴിഞ്ഞ് തേനിയിലേയ്ക്ക് കാട്ടുവഴിയിലൂടെ പോയ തോട്ടം തൊഴിലാളികളാണ് കാട്ടുതീയില്‍പ്പെട്ടത്.

കൊവിഡ് പശ്ചാത്തലത്തില്‍ തോട്ടം തൊഴിലാളികളെ കേരളത്തിലേക്ക് പോകുന്നത് തമിഴ്‌നാട് വിലക്കിയിരുന്നു. ബോഡിമേട്ട് ചെക്ക്‌പോസ്റ്റില്‍ പരിശോധനയുള്ളതിനാല്‍ കാട്ടുപാതയായ ജണ്ടാര്‍ നിരപ്പ് വഴി അനധികൃതമായാണ് ഇവര്‍ വന്നതും പോയതും. പത്ത് പേരാണ് ആകെ സംഘത്തിലുണ്ടായിരുന്നത്.

രാസിങ്കപുരം സ്വദേശികളായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്നുവയസുകാരി കൃതിക എന്നിവരാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News