CrimeNationalNews

വീണ്ടും ക്രൂരത,ഓടുന്ന കാറില്‍വച്ച്‌​ 35കാരിയെ രണ്ടുപേര്‍ ചേര്‍ന്ന്​ പീഡിപ്പിച്ചു

ന്യൂഡല്‍ഹി:രാജ്യ തലസ്​ഥാനത്തുനിന്ന്​ വീണ്ടും ക്രൂരതയുടെ വാര്‍ത്ത.ഓടുന്ന കാറില്‍വച്ച്‌​ 35കാരിയെ രണ്ടുപേര്‍ ചേര്‍ന്ന്​ പീഡിപ്പിച്ചു.ഡല്‍ഹി ശാസ്ത്രി നഗറിലാണ്​ സംഭവം റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നത്​. കേസില്‍ രണ്ടു​പേരെ അറസ്​റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു. കുറ്റക്കാര്‍ശക്കതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (ഡി) (കൂട്ട ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്​തതായും പൊലീസ്​ പറഞ്ഞു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് പ്രദേശത്ത് തിങ്കളാഴ്​ച വൈകുന്നേരം 35 കാരിയെ രണ്ടുപേര്‍ ഓടുന്ന കാറില്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്​റ്റ്​ ചെയ്​തതായും പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ രോഹിതി​െന്‍റ പേരിലാണ്​ കാര്‍ രജിസ്​റ്റര്‍ ചെയ്​തിരുന്നത്​. ഈ വിവരത്തി​െന്‍റ അടിസ്ഥാനത്തിലാണ്​ രോഹിതിനെയും കൂട്ടാളിയായ നിതിനെയും പോലീസ് കണ്ടെത്തിയത്​.

ഇരയും പ്രതികളും നോയിഡയില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. രോഹിതും നിതിനും വളരെക്കാലമായി സുഹൃത്തുക്കളായിരുന്നു. ജോലി സംഘടിപ്പിച്ച്‌​ നല്‍കാമെന്ന് പറഞ്ഞാണ്​ യുവതിയെ രോഹിത് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്​. നിതിനും അന്ന് അവരെ അനുഗമിച്ചിരുന്നു. കാറും കണ്ടെടുത്തിട്ടുണ്ട്​. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker