24.5 C
Kottayam
Friday, June 5, 2026

കണ്ണൂർ ജില്ലയിലെ 34 തദ്ദേശസ്ഥാപനങ്ങളില്‍ കണ്ടെയിന്‍മെന്റ് സോണുകൾ, സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടും

Must read

കണ്ണൂർ: ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി.

ഇതില്‍ 28 തദ്ദേശ സ്ഥാപനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ രോഗബാധ കണ്ടെത്തിയവയാണ്. ഇവിടങ്ങളില്‍ കോവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ കണ്ടെത്തിയ ആറ് തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍: ആലക്കോട്- 1,4 വാര്‍ഡുകള്‍, ചെമ്പിലോട്- 1, ചെറുപുഴ- 14, ചൊക്ലി- 2,9, എരുവേശ്ശി- 12, ഇരിട്ടി- 4,9, കടന്നപ്പള്ളി-പാണപ്പുഴ 3,9, കണിച്ചാര്‍- 12, കണ്ണപുരം- 1, കണ്ണൂര്‍- 12, കോട്ടയം മലബാര്‍- 4,9,12,14, കുറ്റിയാട്ടൂര്‍- 11, മാങ്ങാട്ടിടം- 4, മട്ടന്നൂര്‍- 19, 31, മാട്ടൂല്‍- 14, 9, മയ്യില്‍- 1, മുണ്ടേരി- 8,12,15, മുഴപ്പിലങ്ങാട്- 8, നടുവില്‍-1, പന്ന്യന്നൂര്‍- 6, പാനൂര്‍- 13,31,32,37, പാപ്പിനിശ്ശേരി- 3, പാട്യം- 9, പയ്യന്നൂര്‍- 13, 44, ഉദയഗിരി- 2, വേങ്ങാട്- 3, രാമന്തളി- 11, തലശ്ശേരി- 18, 14.

- Advertisement -

പൂര്‍ണമായി അടച്ചിടുന്ന പ്രദേശങ്ങള്‍: ആന്തൂര്‍ -5, ധര്‍മടം- 13, പാട്യം- 13, പേരാവൂര്‍- 11, തില്ലങ്കേരി- എല്ലാ വാര്‍ഡുകളും, മുഴക്കുന്ന് – എല്ലാ വാര്‍ഡുകളും. തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തിലെ എല്ലാ വാർഡുകളും പൂർണമായും അടച്ചിടും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week