കാറിലും ക്ലാസ് മുറിയിലും 14 കാരനുമായി ലൈംഗിക ബന്ധം, 8 വർഷത്തിന് ശേഷം 31 കാരിയായ അധ്യാപിക പിടിയിൽ
വാഷിംഗ്ടൺ: എട്ടാം ക്ലാസുകാരനെ ക്ലാസ്മുറിയിൽ വെച്ചും കാറിൽ വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ എട്ട് വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. യുഎസിലെ മുൻ മിഡിൽ സ്കൂൾ അധ്യാപകയായിരുന്നു 31 കാരിയായ മെലിസ മേരി കർട്ടിസ് ആണ് പിടിയിലായത്.
14 വയസുകാരനെ മദ്യവും ലഹരി വസ്തുക്കളും നൽകി വശത്താക്കിയാണ് അധ്യാപിക പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തൽ. എട്ട് വർഷങ്ങള്‍ക്ക് ശേഷം പീഡനത്തിനിരയായ കുട്ടി തന്നെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് അറസ്റ്റ്.
2015ൽ ആണ് അധ്യാപിക തന്‍റെ വിദ്യാർത്ഥിയായ 14 കാരനെ പീഡിപ്പിച്ചത്. അന്ന് മെലിസ മേരി കർട്ടിസിന് 22 വയസും പീഡനത്തിനിരയായ കുട്ടിക്ക് 14 വയസുമായിരുന്നു. മിഡില്‍ സ്കൂള്‍ അധ്യാപികയായിരുന്ന ഇവർ വിദ്യാർത്ഥിയെ മദ്യവും കഞ്ചാവും നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
സ്കൂളിലും അധ്യാപികയുടെ വാഹനത്തിലും പ്രദേശത്തെ വിവിധി വീടുകളിൽ വെച്ചും 2015 ജനുവരി മുതല്‍ മെയ് വരെ അധ്യാപിക കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് വെളിപ്പെടുത്തൽ. താൻ ഇരുപതിലേറെ തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവാവിന്‍റെ പരാതിയിൽ പറയുന്നത്.
രണ്ട് വർഷമാണ് പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ സ്കൂളിൽ അധ്യാപിക ജോലി ചെയ്തിരുന്നത്. ഇതിന് പിന്നാലെ ഇവർ മറ്റൊരു സ്കൂളിലേക്ക് ജോലി മാറി പോയി. പരാതിക്കാരന്‍റെ മൊഴിയെടുത്ത പൊലീസ് അധ്യാപകയ്ക്കെതിരെ കേസെടുത്തിരുന്നു. ഒക്‌ടോബർ 31-നാണ് പൊലീസിന് അധ്യാപകയെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് ലഭിച്ചത്. പിന്നാല ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അധ്യാപികയ്ക്കെതിരെ വേറെയും പരാതി ഉയരുമെന്നാണ് പൊലീസ് സംശയിക്കുന്നത്.