27.6 C
Kottayam
Thursday, June 4, 2026

പാലക്കാട് ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Must read

പാലക്കാട് :ജില്ലയിൽ ഇന്ന്(മെയ് 26) ഒരു മലപ്പുറം സ്വദേശി ഉൾപ്പെടെ 30 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.കുവൈത്ത്, ചെന്നൈ, ഗുജറാത്ത്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, മാലിദ്വീപ്, കർണാടക, കോയമ്പത്തൂർഎന്നിവിടങ്ങളിൽ നിന്ന് എത്തിയ വർക്കും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേർക്കും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

30 പേരിൽ 9 പേർ കപ്പൽ മുഖേന വന്നവരാണ് .

മെയ് 21-ന് ചെന്നൈയിൽ നിന്നും വന്ന ചിറ്റൂർ സ്വദേശി (37, പുരുഷൻ) ,മെയ് 12ന് ഗുജറാത്തിൽ നിന്നും എത്തിയ ഒറ്റപ്പാലം സ്വദേശി(30, പുരുഷൻ), മെയ് 18ന് മുംബൈയിൽ നിന്നും എത്തിയ പുൽപ്പുള്ളി സ്വദേശി(37, പുരുഷൻ), മെയ് 25 ന് ചെന്നൈയിൽ നിന്നും വന്ന നെല്ലായ സ്വദേശി(54, പുരുഷൻ) , മെയ് 25 ന് ചെന്നൈയിൽ നിന്നും വന്ന പട്ടിത്തറ സ്വദേശി(26, പുരുഷൻ) , മെയ് 17 ന് മാലിദ്വീപിൽ നിന്നും വന്ന ഒറ്റപ്പാലം ചുനങ്ങാട്(41, പുരുഷൻ),കരിമ്പുഴ (35, പുരുഷൻ) ,കുളപ്പുള്ളി (33, പുരുഷൻ),ഒറ്റപ്പാലം കല്ലടിക്കോട് (31, പുരുഷൻ), കാവശ്ശേരി (44, പുരുഷൻ), കൊപ്പം (24, പുരുഷൻ),ചാത്തന്നൂർ(41, പുരുഷൻ), ഒറ്റപ്പാലം വേലത്താവളം(29, പുരുഷൻ), നിന്നുമെത്തിയ തൃത്താല (30, പുരുഷൻ) സ്വദേശികൾ,
മെയ് 13 കുവൈറ്റിൽ നിന്നും വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശിക്ക് (40, പുരുഷൻ),മെയ് 19 ന് ചെന്നൈയിൽ നിന്നും വന്ന കുളപ്പുള്ളി സ്വദേശി (68, പുരുഷൻ),മെയ് 21 ന് ചെന്നൈയിൽ നിന്നും എത്തിയ ഷൊർണൂർ കവളപ്പാറ സ്വദേശി(25, പുരുഷൻ) , മെയ് ഏഴിന് ചെന്നൈയിൽ നിന്നും നാട്ടിലെത്തിയ പൊന്നാനി സ്വദേശി(40, പുരുഷൻ),മെയ് 15ന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ ചെർപ്പുളശ്ശേരി സ്വദേശി(22, പുരുഷൻ),
മെയ് ഒമ്പതിന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ ചെർപ്പുളശ്ശേരി സ്വദേശി (30, പുരുഷൻ),
മെയ് ആറിന് ചെന്നൈയിൽ നിന്നും എത്തിയ കടമ്പഴിപ്പുറം സ്വദേശി(43, പുരുഷൻ),പോണ്ടിച്ചേരിയിൽ നിന്നും എത്തിയ പരുതൂർ സ്വദേശി (28, പുരുഷൻ), മുംബൈയിൽ നിന്നും എത്തിയ നെല്ലായ സ്വദേശി(38, പുരുഷൻ), മെയ് 17 ന് ചെന്നൈയിൽ നിന്നും എത്തിയ പട്ടാമ്പി സ്വദേശി(59, പുരുഷൻ) ,മുംബൈയിൽ നിന്നും എത്തിയ നെല്ലായ സ്വദേശി (34, പുരുഷൻ), മെയ് 17 ന് ബാംഗ്ലൂരിൽ നിന്നും എത്തിയ കുഴൽമന്ദം സ്വദേശി (53, സ്ത്രീ), മെയ് 24ന് ബാംഗ്ലൂരിൽ നിന്നും എത്തിയ വിളയൂർ സ്വദേശി (18, പുരുഷൻ), കോയമ്പത്തൂരിൽ നിന്നും എത്തിയ പെരിങ്ങോട്ടുകുറുശ്ശി സ്വദേശി (21, പുരുഷൻ) എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

മെയ് 23 ന് രോഗം സ്ഥിരീകരിച്ച കാഞ്ചിപുരത്ത് നിന്നെത്തിയ ഒറ്റപ്പാലം തോട്ടക്കര സ്വദേശിയുടെ അമ്മയ്ക്ക്(64) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. കൂടാതെ മെയ് 22 ന് രോഗബാധ സ്ഥിരീകരിച്ച ഏഴ് മാസം പ്രായമുള്ള കുഞ്ഞിൻ്റെ കോവിഡ് ബാധിതനായ അച്ഛൻ്റെ അച്ഛനും ഇന്ന് (ചാലിശ്ശേരി സ്വദേശി(55, പുരുഷൻ) സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്.

- Advertisement -

കഴിഞ്ഞദിവസം മുതലമട സ്വദേശി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ നിലവിൽ പാലക്കാട് ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും ഉൾപ്പെടെ 82 പേരായി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാലക്കാട് ആലത്തൂർ സ്വദേശി രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ്.
നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ കുറച്ചുപേരെ ചികിത്സയ്ക്കായി മാങ്ങോട് ഉള്ള കോവിഡ്‌ കെയർ സെൻററിലേക്ക് മാറ്റുമെന്ന് ആണ് നിലവിൽ ലഭിച്ചിട്ടുള്ള വിവരം.

- Advertisement -

*രോഗം ബാധിച്ചവരുടെ വിവരങ്ങൾ ചുരുക്കത്തിൽ*

മാലദ്വീപ് -9,
ചെന്നൈ- 8,
മുംബൈ -5,
പ്രാഥമിക സമ്പർക്കം- 2 കുവൈറ്റ്- 1
പോണ്ടിച്ചേരി-1 ഗുജറാത്ത് – 1
കർണാടക- 2 കോയമ്പത്തൂർ- 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week