ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചു

ദുബായ്: കൊവിഡ് ബാധിച്ചു വിദേശ രാജ്യങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നു. ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു. യുഎയില്‍ രണ്ടുപേരും സൗദി അറേബ്യയില്‍ ഒരാളുമാണ് മരിച്ചത്.

മലപ്പുറം എടപ്പാള്‍ സ്വദേശി മൊയ്തൂട്ടി (50) അബുദാബിയിലും മലപ്പുറം കടുങ്ങാപുരം കട്ട്ലശ്ശേരി സ്വദേശി ഷാഹുല്‍ ഹമീദ് (37)അജ്മാനിലും കോഴിക്കോട് പെരുമണ്ണ സ്വദേശി വി.പി.അബ്ദുള്‍ ഖാദര്‍ (55) സൗദി അറേബ്യയിലും മരിച്ചു. ഇദ്ദേഹം സൗദി അല്‍കോബാറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുള്‍ ഖാദര്‍. ഭാര്യ സുഹറ. മക്കള്‍: അജാസ്, റാഷിദ്, ജസ്ന.

അബുദാബിയില്‍ മരിച്ച മൊയ്തുട്ടി കേരള സാംസ്‌കാരികവേദി പ്രവര്‍ത്തകനായിരുന്നു ഭാര്യ: റംല. മക്കള്‍: സഫ്വാന്‍, സുഹൈല്‍, സഹ്ല.കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാഹുല്‍ ഹമീദ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ: റഹീന, മക്കള്‍: ഷഹാന നസ്രിന്‍, മുഹമ്മദ് ഷാദില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News