24.7 C
Kottayam
Thursday, July 31, 2025

മലപ്പുറത്ത് മാലിന്യ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ 3 ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു

Must read

മലപ്പുറം: അരീക്കോട് മാലിന്യക്കുഴിയിൽ വീണ് മൂന്ന് ഇതരസംസ്ഥാനത്തൊഴിലാളികൾ മരിച്ചു. കോഴിമാലിന്യ സംസ്കരണപ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. വികാസ് കുമാർ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. ഇതിൽ രണ്ടുപേർ ബിഹാറിൽ നിന്നുള്ളവും ഒരാൾ അസമിൽ നിന്നുള്ള ആളുമാണ്.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിലെ അരീക്കോടിനടുത്ത് വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്കരണ യൂണിറ്റിലെ കെമിക്കൽ ടാങ്കിലാണ് അപകടമുണ്ടായത്.

- Advertisement -

മാലിന്യപ്ലാന്റ് വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആൾക്ക് ശ്വാസതടസം നേരിട്ട് പ്ലാന്റിനുള്ളിൽ ബോധരഹിതനായി വീണതോടെ രക്ഷിക്കാനായി മറ്റുരണ്ടുപേർ ഇറങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉടൻതന്നെ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മൂന്നിടത്ത് കുഴിച്ചിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയില്ല; ചുവന്ന ബൗസും എടിഎമ്മും പാന്‍കാര്‍ഡും കിട്ടിയെന്നത് നിഷേധിച്ച് എസ്ഐടി; ധര്‍മ്മസ്ഥലയിൽ സംഭവിയ്ക്കുന്നത്

ധര്‍മസ്ഥല മഞ്ജുനാഥക്ഷേത്രത്തിന്റെ പരിസരത്തായി ബലാല്‍സംഗം ചെയ്യപ്പെട്ട നിലയിലും കൈകാല്‍ വെട്ടിയ നിലയിലും, കണ്ടെത്തിയ നൂറോളം മൃതദേഹങ്ങള്‍ മറവുചെയ്തുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായി ഉണ്ടായ അന്വേഷണത്തിലെ രണ്ടാം ദിന കുഴിച്ചിലിലും മൃതദേഹ അവിഷ്ടങ്ങള്‍...

കന്യാസ്ത്രീകൾക്ക് ആദ്യം നീതി ലഭിക്കട്ടെ, എന്നിട്ടാവാം ചായകുടി; ബിജെപിക്ക് മുന്നറിയിപ്പുമായി ക്ലിമിസ് ബാവ

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ മോചന കാര്യത്തിലെ നിലപാട് അനുസരിച്ചാകും ബിജെപിയോടുള്ള ഇനിയുള്ള സമീപനമെന്ന് കർദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവ. ഭരണഘടന അനുശാസിക്കുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങൾക്ക് ഉറപ്പാക്കണം. നീതി ലഭിച്ചില്ലെങ്കിൽ അരമനയിലേക്കുള്ള ബിജെപി...

കുട്ടികളുമായി ഉല്ലാസയാത്രയെന്ന പേരിൽ കാറിൽ ലഹരി കടത്ത്; യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിൽ

കോവളം: നഗരത്തിലും ഗ്രാമീണ മേഖലകളിലും വിൽപ്പന നടത്തുന്നതിനായി കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി. വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35) ഇയാളുടെ പെണ്‍സുഹൃത്ത് രശ്മി(31), ആര്യനാട് കടുവാക്കുഴി...

ജഗദീഷ് പിന്‍മാറിയാല്‍ ശ്വേതാ മേനോന് നാണക്കേട്‌; സ്ത്രീസമത്വത്തിനായി വാദിക്കുന്ന വ്യക്തിയാണ് ഞാന്‍; മത്സരിക്കുന്നതിനെതിരെ നിരവധി ഭീഷണികള്‍ ഉണ്ടായി;നോമിനേഷന്‍ എടുത്തുകളഞ്ഞാല്‍ കോടതിയില്‍ പോകുമെന്നും ദേവന്‍

കൊച്ചി: ജഗദീഷ് പിന്‍മാറി ആ സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ വന്നാല്‍ അത് അവര്‍ക്കാണ് നാണക്കേടാകുന്നതെന്ന് നടന്‍ ദേവന്‍. സ്ത്രീസമത്വത്തിനായി വാദിക്കുന്ന വ്യക്തിയാണ് താന്‍. താന്‍ മാദ്ധ്യമങ്ങളോട് സംസാരിച്ചാല്‍ തന്റെ നോമിനേഷന്‍ എടുത്തുകളയുമെന്ന് ചിലര്‍...

ജാമ്യത്തിന് തടസം നിന്നത് സര്‍ക്കാര്‍; കന്യാസ്ത്രീകള്‍ ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്ന്‌ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം; പ്രതിഷേധം ഇരമ്പുന്നു; രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി ക്രൈസ്തവ സഭകള്‍

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതില്‍ തടസ്സമായത് ഛത്തിസ്ഗഡ് സര്‍ക്കാറിന്റെ നിലപാടുകള്‍. വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കുമെന്ന ബിജെപി നേതാക്കളുടെ വാക്കുകകള്‍ വെറുംവാക്കായി. കന്യാസ്ത്രീകളുടെ ജാമ്യം അനുവദിക്കുന്നതിനെ ഛത്തിസ്ഗഡ്...

Popular this week