ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ മൂന്നു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ഓഫീസ് അസിസ്റ്റന്‍ഡുമാര്‍ക്കും ഒരു സെക്ഷന്‍ ഓഫീസര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്ന് ഓഫീസ് അടച്ചു.
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റു ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാനും നിര്‍ദേശം നല്‍കി. ഇതോടെ തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ കൊവിഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം 42 ആയി ഉയര്‍ന്നു.
അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷമേ ഓഫീസ് തുടക്കൂ എന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് ശമനമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് രോഗ വ്യാപന തോത് വര്‍ദ്ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News