29.4 C
Kottayam
Saturday, June 6, 2026

രണ്ടാം വന്ദേ ഭാരത് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കാസർകോട്ട് നിന്ന് തലസ്ഥാനത്തേക്ക് 1555 രൂപ;തിരിച്ചുള്ള സർവീസിന് അൽപ്പം കുറയും;നിരക്കുകൾ ഇങ്ങനെ

Must read

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരതിന്‍റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 12:30നായിരുന്നു വീഡിയോ കോൺഫറൻസിലൂടെ മോദി സെമി ഹൈസ്പീഡ് ട്രെയിനിന് പച്ചക്കൊടി വീശിയത്. ഇന്ന് ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ട്രെയിനിന്‍റെ സർവീസ്. യാത്രക്കാരുമായുള്ള ആദ്യ സർവീസിനുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്നാണ് രണ്ടാം വന്ദേ ഭാരതിന്‍റെ ആദ്യ സർവീസ്. ബുധനാഴ്ച കാസർകോട്ടുനിന്നും. ട്രെയിനിന്‍റെ ടിക്കറ്റ് നിരക്കുകളും മറ്റുവിശദാംശവും അറിയാം.

കാസർകോട് – തിരുവനന്തപുരം (20631), തിരുവനന്തപുരം – കാസർകോട് (20632) സർവീസുകൾ തമ്മിൽ ടിക്കറ്റ് നിരക്കിൽ ചെറിയ വ്യത്യാസമുണ്ട്. ആദ്യ വന്ദേ ഭാരതിലും ഈ വ്യത്യാസം ഉണ്ടായിരുന്നു. കാസർകോട് നിന്ന് ആരംഭിക്കുന്ന സർവീസിനാണ് നിരക്ക് കൂടുതൽ. കാസർകോട് – തിരുവനന്തപുരം യാത്രക്ക് ചെയർ കാറിൽ 1555 രൂപയും എക്‌സിക്യുട്ടീവിന് 2835 രൂപയുമാണ്. തിരുവനന്തപുരം – കാസർകോട് യാത്രയ്ക്ക് ചെയർകാർ 1515 രൂപ, എക്‌സിക്യുട്ടീവ് 2800 രൂപ എന്നിങ്ങനെയാണ്.

ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. ടിക്കറ്റ് നിരക്കുകൾ ചെയർകാർ (സിസി), എക്സിക്യൂട്ടീവ് (ഇസി) എന്ന ക്രമത്തിൽ അറിയാം. തിരുവനന്തപുരം – കൊല്ലം 485 രൂപ സിസി, 910 ഇസി, തിരുവനന്തപുരം – ആലപ്പുഴ 580, 1105. തിരുവനന്തപുരം – എറണാകുളം, 685, 1320. തിരുവനന്തപുരം – തൃശൂർ 1025, 1795. തിരുവനന്തപുരം – ഷൊർണൂർ 1085, 1925. തിരുവനന്തപുരം – തിരൂർ 1150, 2045. തിരുവനന്തപുരം – കോഴിക്കോട് 1210, 2170. തിരുവനന്തപുരം – കണ്ണൂർ 1365, 2475. തിരുവനന്തപുരം – കാസർകോട് 1515, 2800

കാസർകോട് – തിരുവനന്തപുരം (20631) സർവീസ് കാസർകോട് സ്റ്റേഷനിൽ നിന്ന് വിവിധ സ്റ്റോപ്പുകളിലേക്കുള്ള നിരക്കുകൾ ചെയർകാർ (സിസി), എക്സിക്യൂട്ടീവ് (ഇസി) എന്ന ക്രമത്തിൽ. കാസർകോട് – കണ്ണൂർ 445, 840, കാസർകോട് – കോഴിക്കോട് 680, 1245. കാസർകോട് – തിരൂർ 755, 1405. കാസർകോട് – ഷൊർണൂർ 830, 1560. കാസർകോട് – തൃശൂർ 880, 1650, കാസർകോട് – എറണാകുളം 955, 1855. കാസർകോട് – ആലപ്പുഴ 1085, 2075. കാസർകോട് – കൊല്ലം 1465, 2645. കാസർകോട് – തിരുവനന്തപുരം 1555, 2835.

- Advertisement -

ആദ്യ വന്ദേ ഭാരതിന് സമാനമായി ആഴ്ചയിൽ ആറുദിവസമാണ് ട്രെയിൻ സർവീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർകോട്ടുനിന്ന്‌ വന്ദേ ഭാരത് സർവീസ് നടത്തും.

- Advertisement -

കേരളത്തിൽ സർവീസ് നടത്തുന്ന എക്സ്പ്രസ്, മെയിൽ ട്രെയിനുകളിൽ ഏറ്റവും ചെറിയ വന്ദേ ഭാരതാണ് ഓറഞ്ച് നിറത്തിലുള്ള ട്രെയിൻ. സംസ്ഥാനത്തുകൂടി ഓടുന്ന എക്സ്പ്രസ്, മെയിൽ വണ്ടികളിൽ ഏറ്റവും ചെറുതാണ് രണ്ടാം വന്ദേഭാരത്. ഏഴ് ചെയർ കാറും ഒരു എക്‌സിക്യുട്ടീവ് ചെയറുമാണ് സെമി ഹൈസ്പീഡ് ട്രെയിനുള്ളത്. ചെയർകാറിൽ 546 സീറ്റുകളും എക്‌സിക്യുട്ടീവിൽ 52 സീറ്റുുമാണുള്ളത്. ജനറൽ റിസർവേഷനിൽ യഥാക്രമം 352, 33 സീറ്റുകൾ വീതമാണ്. എമർജൻസി ക്വാട്ടയും തത്കാലിനുമായി ബാക്കി സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

Popular this week