29.4 C
Kottayam
Saturday, June 6, 2026

കൊച്ചിയില്‍ ഇരുനില കെട്ടിടത്തില്‍ കഞ്ചാവ് ചെടി;നട്ടത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത്

Must read

കൊച്ചി: മട്ടാഞ്ചേരിയില്‍ ഇരുനില കെട്ടിടത്തിന്റെ മുകളിൽ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടി പിടികൂടി. പുതിയ റോഡ് ബാങ്ക് ജംഗ്ഷനില്‍ അടച്ചിട്ട കെട്ടിടത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ ഒന്നാം നിലയിലുടെ പാരപ്പറ്റില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു ചെടികള്‍. കഞ്ചാവ് ചെടി വളര്‍ത്തിയ ആളെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

ലഹരി കടത്തുകാരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പൊലീസിന്റെ പരിശോധന. ഓപ്പറേഷന്‍ ഡി.ഹണ്ട് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 244 പേരെ അറസ്റ്റ് ചെയ്തു. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. ലഹരി കടത്തുകാരുടെ വീടുകള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ വീടുകളിലും സംഘങ്ങളുടെ താവളങ്ങളിലുമായിരുന്നു ഇന്നലെ രാവിലെ മുതല്‍ പരിശോധന നടന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറിനായിരുന്നു ഏകോപനം. 

1373 സ്ഥലങ്ങളില്‍ പരിശോധന നടത്തി. ചില സ്ഥലങ്ങളില്‍ നിന്ന് ലഹരി വസ്തുക്കളെ കൂടാതെ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തി. വാറണ്ടുണ്ടായിട്ടും മുങ്ങി നടന്നവരെയും പിടികൂടി. 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍, ബ്രൗണ്‍ ഷുഗര്‍ എന്നിവ കൂടാതെ മറ്റ് ലഹരി വസ്തുക്കളും പിടികൂടി.

കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്, 61 പേര്‍. ആലപ്പുഴയില്‍ 45ഉം, ഇടുക്കിയില്‍ 32 പേരെയും അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇനിയും പരിശോധനകള്‍ തുടരുമെന്ന് ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ് അറിയിച്ചു.

- Advertisement -

ഇതിനായി റേഞ്ച് ഡിഐജിമാരുടെ നേതൃത്വത്തില്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ലഹരി സംഘങ്ങളെക്കുറിച്ചുള്ള പട്ടിക റേഞ്ച് ഡിഐജിമാര്‍ നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്റ്റേഷനിലും ഓപ്പറേഷന്‍ ഡി.ഹണ്ടിനായി പ്രത്യേക സ്‌ക്വാഡുകളും നിലവില്‍ വന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week