‘105 മക്കളെങ്കിലും വേണമെന്ന് 23 കാരിയായ അമ്മ’; മാതൃത്വം ലഹരിയാക്കിയ യുവതി

മാതൃത്വം ലഹരിയാക്കി ഒരു അമ്മ. റഷ്യക്കാരിയായ ഈ 23 കാരിയായ യുവതിയെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ക്രിസ്റ്റീന ഓസ്റ്റുര്‍ക്ക് എന്ന യുവതി 11 കുട്ടികളുടെ അമ്മയാണ് നിലവില്‍. പക്ഷേ ഇതുകൊണ്ടൊന്നും ക്രിസ്റ്റിന തൃപ്തയല്ല, തനിക്ക് കുറഞ്ഞത് നൂറ്റിയഞ്ചു മക്കളെങ്കിലും വേണം എന്നതാണ് യുവതിയുടെ ആഗ്രഹം.

105 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുക വഴി ഒരു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ക്രിസ്റ്റീനയും 56 വയസ്സുള്ള ഭര്‍ത്താവ് ഗാലിപ് ഓസ്റ്റുര്‍ക്കും എന്നാണു ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനായി അവര്‍ വാടക ഗര്‍ഭധാരണം (സറോഗസി) തിരഞ്ഞെടുക്കാനും തീരുമാനിച്ചിരിക്കുകയാണ്.

ഇരുവരുടേയും നിലവിലുള്ള 11 കുട്ടികളില്‍, മൂത്ത മകളായ വിക്ക സ്വാഭാവിക രീതിയിലാണ് ജനിച്ചത്. അതേസമയം, ബാക്കിയുള്ളവരെല്ലാം തന്നെ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചതെന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോര്‍ജിയയിലെ ബറ്റുമയില്‍ ആണ് ഈ കോടീശ്വര ദമ്പതികള്‍ താമസിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News