ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന് ഇനിമുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല; കാരണം ഇതാണ്

ചെന്നൈ: ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന് ഇനി മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല. 2000 ത്തിന്റെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കുന്നത് ബാങ്ക് അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ബാങ്ക് അധികൃതരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാര്‍ച്ച് ഒന്നിന് ശേഷം 2000 ത്തിന്റെ നോട്ട് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്നും കിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2000 ത്തിന് പകരം 200 ന്റെ നോട്ടുകളാകും നിറയ്ക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News