ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ 20 കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. റായ്ബറേലിക്ക് പോകുകയായിരുന്ന യുവതിയെ അക്രമിസംഘം ആക്രമിക്കുകയായിരുന്നു. പീഡനത്തിന് ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതായാണ് വിവരം. അഞ്ച് പേരായിരുന്നു അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമി സംഘം പെണ്‍കുട്ടിയെ മുന്‍പും പീഡനത്തിനിരയാക്കിയിരുന്നു. ഇതില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് തീകൊളുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News