മലപ്പുറം: കരുവാരക്കുണ്ടിൽ മലയിൽ രണ്ട് പേർ കുടുങ്ങി കിടക്കുന്നതായി സൂചന. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് കുടുങ്ങിയത്. മല കാണാനെത്തിയ മൂന്ന് പേരിൽ രണ്ട് പേർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
പ്രദേശത്ത് മഴയുണ്ടായിരുന്നതിനാൽ വഴിതെറ്റിയതായാണ് പ്രാഥമിക വിവരം. താഴെയെത്തിയ ആൾ ആണ് പോലീസിൽ വിവരം അറിയിച്ചത്. മലകയറിയത് പ്രദേശവാസികൾ തന്നെയാണ് എന്നാണ് സൂചന.
വൈകുന്നേരം നാലുമണിയോടെയാണ് ഇവർ മലമുകളിലേക്ക് പോയത്. ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News