രണ്ട് സവാളയുടെ വില 65 രൂപ! വില കേട്ട് ആരും ഞെട്ടണ്ട. അതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഈജിപ്തില്‍ നിന്നു ഇറക്കുമതി ചെയ്ത സവാളയുടെ പ്രത്യേകതകള്‍ കേട്ടാല്‍ ആരായാലും ആ വിലനല്‍കും. ഏകദേശം അര കിലോഗ്രാം ഭാരമാണ് ഒരു സവാളയ്ക്ക്.
ഈജിപ്തില്‍ നിന്നും ഇറക്കുമതി ചെയ്ത സവാള മുംബൈയിലാണ് ആദ്യമെത്തിയത്. അവിടെ നിന്നു കേരളത്തിലേക്കും. നല്ല വലുപ്പം, നല്ല നിറം, നാടന്‍ സാവാളയെക്കാള്‍ വിലക്കുറവ് അങ്ങനെ നിരവധിയാണ് ഈ സവാളയുടെ പ്രത്യേകതകള്‍. മൂവാറ്റുപുഴയിലെ എംഎബി ട്രേഡേഴ്‌സ് ആണ് 10 ടണ്‍ സവാള ഇറക്കുമതി ചെയ്തത്.
ഒരു കിലോയ്ക്ക് 65 രൂപയാണ് ഈ സവാളയുടെ വില. കേരളത്തില്‍ ഈ സവാളയ്ക്ക് ആവശ്യക്കാരുണ്ട്. എന്നാല്‍, രാജ്യ വ്യാപകമായി ഈ സവളയ്ക്ക് ആവശ്യക്കാര്‍ കുറവാണ്. മൊത്ത വില നാല്‍പത് രൂപയായിട് പോലും ആവശ്യക്കാര്‍ കുറവാണു എന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാപാരികള്‍ പറയുന്നത്.