വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 മരണം; അപകടം അമേരിക്കയില്‍ നിന്നെത്തി വീട്ടിലേക്ക് പോകുംവഴി

വടകര: ദേശീയപാതയിൽ മുക്കാളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാർ ഓടിച്ച തലശ്ശേരി സ്വദേശി പ്രണവം നിവാസിൽ ജുബിൻ (38), യാത്രക്കാരൻ ന്യൂമാഹിയിലെ കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലഫോൺ എക്‌സ്‌ചേഞ്ചിനു സമീപം ബുധനാഴ്ച രാവിലെ 6.15-ഓടെയായിരുന്നു അപകടം.

അമേരിക്കയിൽനിന്ന് വന്ന ഷിജിലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ച ഷിജിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു.

വാഹനത്തിൽ കുടുങ്ങിയ ജുബിനെ അ​ഗ്നിരക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടകാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മൃതദഹേങ്ങൾ വടകര സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News