24.6 C
Kottayam
Saturday, June 6, 2026

യുവതി കാമുകനില്‍ നിന്ന്‌ ഗർഭിണിയായത് ഭർത്താവിന് അറിയാമായിരുന്നു; ചോരക്കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച്

Must read

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് അഞ്ചുദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മയുടെ കാമുകന്‍ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതു സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ അറിയിച്ചു.

സംഭവത്തില്‍ ചേന്നംപള്ളിപ്പുറം പല്ലുവേലി കായിപ്പുറം വീട്ടില്‍ ആശയും (35), കാമുകന്‍ പല്ലുവേലി പണിക്കാശ്ശേരി റോഡില്‍ രാജേഷ് ഭവനത്തില്‍ രതീഷും (38) അറസ്റ്റിലായിരുന്നു. ഇവരെ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാന്‍ഡു ചെയ്തു. കൊലക്കുറ്റത്തിനാണു കേസ്. കുട്ടികള്‍ക്കുനേരേയുള്ള അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകളും ബാലനീതി നിയമപ്രകാരവും കേസുണ്ട്.

ആശയാണ് ഒന്നാംപ്രതി. ഇവരെ കൊട്ടാരക്കര വനിതാജയിലിലേക്കും രതീഷിനെ ആലപ്പുഴ ജില്ലാ ജയിലിലേക്കും മാറ്റി. തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ നടപടി തുടങ്ങി.യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും ഭര്‍ത്താവിന് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രസവശേഷം കുഞ്ഞുമായി വരാന്‍ പാടില്ലെന്ന ഭര്‍ത്താവിന്റെ നിബന്ധനയാണ് ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചത്.

കുട്ടിയെ ഏതുവിധേനയും ഒഴിവാക്കാന്‍ ആശ കാമുകനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രസവിച്ച ആശുപത്രിയില്‍നിന്ന് കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാണ് രതീഷ് വീട്ടിലേക്കു കൊണ്ടുപോയത്. ജോലിക്കു പോയ അയാളുടെ ഭാര്യ വരുംമുന്‍പ് കുഞ്ഞിനെക്കൊന്ന് ശൗചാലയത്തിനു സമീപം കുഴിച്ചിടുകയായിരുന്നു.

- Advertisement -

ഇതിനിടെ, കുഞ്ഞിനെ കാണാനില്ലെന്ന വിവരം ദൃശ്യ-സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതോടെയാണ് മൃതദേഹം കത്തിച്ചുകളയാനായി രതീഷ് പുറത്തെടുത്ത് ശൗചാലയത്തില്‍ കിടത്തിയത്. അപ്പോഴേക്കും പോലീസ് വലവിരിച്ചിരുന്നു. തന്ത്രപൂര്‍വം ഇയാളെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തു.

- Advertisement -

പള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസ് തെളിവെടുത്തു. അമ്മ ആശാ മനോജിന്റെയും കാമുകന്‍ രതീഷിന്റെയും പേരില്‍ കൊലക്കുറ്റം ചുമത്തി.

കുഞ്ഞിനെ കൊണ്ടുപോകാന്‍ സഞ്ചിവാങ്ങിയ സ്ഥലത്തും പൊതിയാന്‍ തുണിവാങ്ങിയ കടയിലും രതീഷിനെയെത്തിച്ചു തെളിവെടുത്തു. രണ്ടുപേരുടെയും കുഞ്ഞിന്റെയും ഡി.എന്‍.എ. സാംപിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കുഞ്ഞിനെ കൊണ്ടുപോയ സഞ്ചി, പൊതിഞ്ഞ തുണി, സ്‌കൂട്ടര്‍ കുഴിക്കാനുപയോഗിച്ച മണ്‍വെട്ടി, ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍, എന്നിവ പോലീസ് കണ്ടെടുത്തു.

:ലോകമെന്തെന്ന് അറിയുംമുന്‍പേ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വേണ്ടപ്പെട്ടവര്‍ ആരുമില്ലാതെ സംസ്‌കരിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ്, വൈസ് പ്രസിഡന്റ് ഷില്‍ജാ സലീം എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരത്തിനു നേതൃത്വം നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week