KeralaNews

യഥാർത്ഥ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ നിവിൻ പോളിയെ കേസിൽ കുടുക്കി; വെളിപ്പെടുത്തലുമായി നടന്‍ ബാല

കൊച്ചി:നിവിൻ പോളിക്കെതിരെ യുവതി നൽകിയ പീഡനപരാതിയുമായി ബന്ധപ്പെട്ട കേസിൽ താരത്തെ പിന്തുണച്ച് നടൻ ബാല. നിവിൻ പോളി നടത്തുന്ന നിയമപോരാട്ടത്തിൽ താനടക്കമുള്ളവർ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. താൻ എവിടെയും ഓടിപ്പോയിട്ടില്ലെന്നും ഇവിടെത്തന്നെയുണ്ടെന്നുമുള്ള വാക്കുകൾ ശ്രദ്ധിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇവിടെത്തന്നെ ഉണ്ടാകണമെന്നും ബാല പറഞ്ഞു.

നിവിൻ പോളിയെ ബഹുമാനിക്കണമെന്ന് ഫെയ്സ്ബുക്ക് ലൈവിൽ ബാല പറഞ്ഞു. ഒരു നടനെന്ന നിലയിലോ സുഹൃത്തോ ആയല്ല, പൗരനെന്ന നിലയിലാണിതു പറയുന്നത്. അദ്ദേഹം കാണിച്ച ആദരവും ധൈര്യവും ഉണ്ട്. അതല്ലേ വേണ്ടതെന്ന് ബാല ചോദിച്ചു.

“നിങ്ങൾക്ക് അറിയാത്തൊരു പോയിന്റും ഞാൻ പറയാൻ പോകുന്നു. എന്താണ് ഒരു ആരോപണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്? ആണോ പെണ്ണോ മറ്റൊരാളിൽ കുറ്റം ചാർത്തുന്നു. അത് തെളിയിക്കേണ്ടത് ആരുടെ കടമയാണ്? അത് കൊടുത്ത ആളുടെ കടമയാണ്. നിവിൻ പോളിയുടെ കടമയല്ല ഈ കുറ്റം തെളിയിക്കേണ്ടത്. നിയമം പഠിക്കണം. ആരോപണം ഉന്നയിച്ചയാളാണ് അത് തെളിയിക്കേണ്ടത്. ഈ ലോകത്ത് ആർക്കും ആർക്കെതിരെയും ആരോപണം ഉന്നയിക്കാം. പക്ഷേ ചില കാര്യങ്ങൾ ഭയങ്കരമായി തിരിച്ചടിക്കും.

ഏതറ്റം വരെയും പോകുമെന്നാണ് നിവിൻ പറഞ്ഞ രണ്ടാമത്തെ പോയിന്റ്. ഞാൻ പുള്ളിയെ കാണാത്ത ഒരാളാണ്. പക്ഷേ കുറച്ച് താരങ്ങൾ പറഞ്ഞിട്ടുണ്ട്, ഇവിടെ ബ്ലാക്ക്മെയിലിങ് ഉണ്ടെന്ന്. എന്റെ ഫോണിലും കുറച്ച് സന്ദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ഞാനത് കൂളായി കൈകാര്യം ചെയ്തപ്പോൾ, കോമഡിക്കു ചെയ്തതാണെന്നുപറഞ്ഞു. നമുക്കും തിരിച്ച് നമുക്കും കോമഡി കാണിക്കാൻ പറ്റും. അത് ചിലപ്പോൾ സീരിയസായിപ്പോകും.

നിയമം ജയിക്കണം. യഥാർഥ കുറ്റവാളികൾ പലപ്പോഴും രക്ഷപ്പെടാറുണ്ട്. അങ്ങനെ രക്ഷപ്പെടാനുള്ള വഴിയൊരുക്കി കൊടുക്കാനാണ് നിവിൻ പോളിയെ ഈ കേസിൽ പിടിച്ചിട്ടത്. നിവിൻ പോളിക്ക് ഞാൻ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം, ഒരു ആരോപണം ഉയർന്നപ്പോൾ ഉടനടി പത്രസമ്മേളനം വിളിച്ചു ചേർക്കുകയും മനസ്സിലുള്ള കാര്യങ്ങൾ തുറന്നുപറയുകയും ചെയ്തതിനോടുള്ള ബഹുമാനമാണ് എനിക്ക്. അന്തസ്സായി അദ്ദേഹം കാര്യങ്ങൾ പറഞ്ഞു. അതാണ് ആണത്തം.

ഇവിടെത്തന്നെയുണ്ട് എന്ന് അദ്ദേഹം പറയുമ്പോൾ കിട്ടുന്ന ഒരു ആത്മവിശ്വാസം ഉണ്ട്. ഈശ്വരതുല്യമായി ഞങ്ങൾ കാണുന്നതാണ് സിനിമാ മേഖല. എത്രയോ കുടുംബങ്ങൾ ഇത് വിശ്വസിച്ചു ജീവിക്കുന്നു. ഇങ്ങനെയൊരു സ്റ്റാർ വന്ന് കാര്യം പറയുമ്പോൾ മനസ്സുകൊണ്ട് ബഹുമാനം തോന്നുന്നു. പിന്നീട് നിവിൻ പറഞ്ഞു, ഇതിൽ ഗൂഢാലോചനയുണ്ട്, ആരുമില്ല, ഒറ്റയ്ക്ക് നേരിടണമെന്ന്. ‘അമ്മ’ സംഘടന കൂടെയുണ്ട്.” ബാല പറഞ്ഞു.

നിവിൻ ഏതറ്റംവരെയും പോകുമെന്ന് പറഞ്ഞു കഴിഞ്ഞു. അതിന്റെ പ്രതിഫലനം ഉണ്ടാകും. ആരോപണം ഉന്നയിക്കുന്നതിന് മുൻപ് നിയമം പഠിക്കുക. താരങ്ങൾ മറ്റൊരു താരത്തിനെതിരെ പരാതി പറയുമ്പോൾ പലപ്പോഴും പേര് പറയാറില്ല. അത് തെളിയിക്കേണ്ട കടമ അവരുടേതായിപ്പോകും. ന്യായം എവിടെയോ, അവിടെ പോരാടി ജയിക്കണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ കടുത്ത ശിക്ഷയാണ് അത് കൊടുത്തവർ അനുഭവിക്കേണ്ടി വരിക. അങ്ങനെ എട്ടു വർഷം കോടതിയിൽ കഷ്ടപ്പെട്ട മനുഷ്യനെ തനിക്കറിയാമെന്നും ബാല കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker