പത്തുവയസുകാരിയെ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി നിരന്തരമായി പീഡിപ്പിച്ചു; അയല്‍വാസിയായ ബികോ വിദ്യാര്‍ത്ഥി പിടിയില്‍

ചെന്നൈ: പത്തുവയസുകാരിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി നിരന്തരമായി പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പത്തൊന്‍പതുകാരനായ കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍. നീണ്ടകാലമായി അയല്‍വാസിയായ വിദ്യാര്‍ഥിനിയെ ഇയാള്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരിന്നു. പെണ്‍കുട്ടി അടുത്തിടെയാണ് ഈ വിവരം രക്ഷിതാക്കളെ അറിയിച്ചത്.

അറസ്റ്റിലായ പ്രതി ബി ഷണ്‍മുഖബാല മൂന്നാം വര്‍ഷ ബിരുദ ബികോം വിദ്യാര്‍ഥിയാണ്. ഇയാള്‍ അയല്‍വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. പീഡിപ്പിക്കുന്ന വിവരം വീട്ടുകാരോട് പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ഉപദ്രവം നിരന്തരമായപ്പോഴാണ് പെണ്‍കുട്ടി വിവരങ്ങള്‍ വീട്ടുകാരെ അറിയിച്ചത്.

വെള്ളിയാഴ്ചയാണ് യുവാവിനെതിരെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്ത പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News