ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് ദുരുപയോഗം ചെയ്ത 19കാരന്‍ പിടിയില്‍

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്ത് ദുരുപയോഗം ചെയ്തിരുന്ന 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്നാസാണ് അറസ്റ്റിലായത്. അഞ്ച് വ്യാജ അക്കൗണ്ടുകളാണ് പ്രതിക്കുള്ളത്.

മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഐടി ആകട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നടക്കാവ്, ബാലുശ്ശേരി സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ ഡോം സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പെണ്‍ കുട്ടികളുടെ ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്ത് മോശമായ രീതിയില്‍ ഉപയോഗിക്കുന്നതായാണ് പ്രതിക്കെതിരെ ഉയര്‍ന്ന പരാതികള്‍. കഴിഞ്ഞ രണ്ട് ആഴ്ചയില്‍ അധികമായി ഇത് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന് വരികയായിരുന്നു.

പ്ലസ്വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോകളാണ് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്തിട്ടുള്ളത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News